വിവിധ ഗൾഫ് നാടുകളിലും മറ്റും പ്രവാസ ജീവിതം നയിക്കുന്ന മുസ്ലിം ലീഗ് അനുഭാവികളായ KMCC അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ ഒരു പോഷക സംഘടനയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം GLOBAL KMCC .
മണ്ഡലത്തിലെ പ്രവാസികൾക്ക് പ്രവാസ ലോകത്ത് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുക, മണ്ഡലം GLOBAL KMCC യുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ കുടുംബ സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുക, അർഹതപ്പെട്ട മെമ്പർമാർക്ക് കാരുണ്യ ഭവന പദ്ധതി, 60 വയസ്സ് കഴിഞ്ഞ മെമ്പർമാർക്ക് പെൻഷൻ പദ്ധതി, പാവപ്പെട്ട മെമ്പർമാരുടെ പെണ്മക്കൾക്ക് വിവാഹ സഹായം, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന മെമ്പർമാരുടെ പുനരധിവാസം തുടങ്ങിയവ സാധ്യമാക്കുന്നതിന് ദീർഘ വീക്ഷണത്തോട് കൂടിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക അതോടൊപ്പം തന്നെ സമൂഹത്തിനും സമുദായത്തിനും നമ്മുടെ സംഘടനക്കും മാതൃ പ്രസ്ഥാനത്തിനുമെല്ലാം ഉപകരിക്കുന്ന രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്ത് / മുൻസിപ്പൽ കമ്മിറ്റികളിലെ മേൽ സൂചിപ്പിച്ച അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് 2017 സെപ്റ്റംബർ 23 ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ GLOBAL KMCC എന്ന സംഘടന രൂപീകരിച്ചത്.
Read Moreഗ്ലോബൽ KMCC യുടെ മെമ്പർമാർക്ക് ചെറിയ നിക്ഷേപത്തിൽ നാട്ടിൽ നിന്നൊരു വരുമാന മാർഗ്ഗവും
Read Moreവയനാട് ജില്ലാ ഗ്ലോബൽ KMCC യുടെ ഏകീകൃത മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ
Read More2009 ൽ വിടപറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ നില നിറുത്തുവാൻ
Read MorePRESIDENT
GENERAL SECRETARY
TREASURER
COORDINATOR
VICE PRESIDENT