Global KMCC
Sulthan Bathery Constituency

വിവിധ ഗൾഫ് നാടുകളിലും മറ്റും പ്രവാസ ജീവിതം നയിക്കുന്ന മുസ്ലിം ലീഗ് അനുഭാവികളായ KMCC അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ ഒരു പോഷക സംഘടനയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം GLOBAL KMCC .

മണ്ഡലത്തിലെ പ്രവാസികൾക്ക് പ്രവാസ ലോകത്ത് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുക, മണ്ഡലം GLOBAL KMCC യുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ കുടുംബ സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുക, അർഹതപ്പെട്ട മെമ്പർമാർക്ക് കാരുണ്യ ഭവന പദ്ധതി, 60 വയസ്സ് കഴിഞ്ഞ മെമ്പർമാർക്ക് പെൻഷൻ പദ്ധതി, പാവപ്പെട്ട മെമ്പർമാരുടെ പെണ്മക്കൾക്ക് വിവാഹ സഹായം, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന മെമ്പർമാരുടെ പുനരധിവാസം തുടങ്ങിയവ സാധ്യമാക്കുന്നതിന് ദീർഘ വീക്ഷണത്തോട് കൂടിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക അതോടൊപ്പം തന്നെ സമൂഹത്തിനും സമുദായത്തിനും നമ്മുടെ സംഘടനക്കും മാതൃ പ്രസ്ഥാനത്തിനുമെല്ലാം ഉപകരിക്കുന്ന രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്ത് / മുൻസിപ്പൽ കമ്മിറ്റികളിലെ മേൽ സൂചിപ്പിച്ച അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് 2017 സെപ്റ്റംബർ 23 ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ GLOBAL KMCC എന്ന സംഘടന രൂപീകരിച്ചത്.

അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് മൂന്ന് വർഷം പിന്നിടുന്ന ഈ സംഘടനയിലൂടെ കുറഞ്ഞ കാലയളവിൽ സമൂഹത്തിലെ സാധാരണക്കാരനും പാവപ്പെട്ടവനും ഒരുപോലെ പ്രയോജനപ്പെടുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും അതിന് നേതൃത്വം നൽകുവാനും കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജന മനസ്സുകളിൽ നല്ലൊരു അംഗീകാരവും ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട് .

സംഘടന ഇന്ന് സമൂഹത്തിലെ പാവപ്പെട്ടവനും സാധാരണക്കാരനും ഒരുപോലെ തണലേകി മുന്നോട്ടുള്ള പ്രയാണത്തിലാണ് .

" അൽഹംദുലില്ലാഹ് " ഇന്ന് GLOBAL KMCC സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന് കീഴിൽ ഒരു മുനിസിപ്പൽ കമ്മിറ്റിയും ഏഴ് പഞ്ചായത്ത്‌ കമ്മിറ്റികളും അതോടനുബന്ധിച്ച് മെമ്പർഷിപ്പുള്ള ആയിരത്തോളം മെമ്പർമാരും സംഘടനയ്ക്ക് നിലവിലുണ്ട് .