Baithu Rahma

2009 ൽ വിടപറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ നില നിറുത്തുവാൻ തങ്ങളുടെ വിയോഗത്തിന്റെ രണ്ടാം വർഷമായ 2011ൽ സമൂഹത്തിലെ നിർധനരും അശരണരുമായ പാവങ്ങൾക്ക് അന്തിയുറങ്ങുവാൻ ഒരു വീടെന്ന അവരുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് വേണ്ടി ഗൾഫുനാടുകളിലെ വിവിധ KMCC കളുടെ സഹകരണത്തോടെ മലപ്പുറം ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്കരിച്ച് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ബൈത്തുറഹ്മ .
മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ബൈത്തുറഹ്മകളാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത് . " ഇൻഷാ അള്ളാഹ് " ഭാവിയിൽ ഈ കാരുണ്യ ഭവന പദ്ധതി മണ്ഡലം GLOBAL KMCC യുടെ കീഴിലുള്ള വിവിധ പഞ്ചായത്ത്‌ കമ്മിറ്റികളുടെ സഹകരണത്തോടെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതാണ് .