Members All Over From World

Global KMCC
Sulthan Bathery Constituency

വിവിധ ഗൾഫ് നാടുകളിലും മറ്റും പ്രവാസ ജീവിതം നയിക്കുന്ന മുസ്ലിം ലീഗ് അനുഭാവികളായ KMCC അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച മുസ്ലിം ലീഗിന്റെ ഒരു പോഷക സംഘടനയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം GLOBAL KMCC .

മണ്ഡലത്തിലെ പ്രവാസികൾക്ക് പ്രവാസ ലോകത്ത് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുക, മണ്ഡലം GLOBAL KMCC യുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ കുടുംബ സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുക, അർഹതപ്പെട്ട മെമ്പർമാർക്ക് കാരുണ്യ ഭവന പദ്ധതി, 60 വയസ്സ് കഴിഞ്ഞ മെമ്പർമാർക്ക് പെൻഷൻ പദ്ധതി, പാവപ്പെട്ട മെമ്പർമാരുടെ പെണ്മക്കൾക്ക് വിവാഹ സഹായം, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന മെമ്പർമാരുടെ പുനരധിവാസം തുടങ്ങിയവ സാധ്യമാക്കുന്നതിന് ദീർഘ വീക്ഷണത്തോട് കൂടിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക അതോടൊപ്പം തന്നെ സമൂഹത്തിനും സമുദായത്തിനും നമ്മുടെ സംഘടനക്കും മാതൃ പ്രസ്ഥാനത്തിനുമെല്ലാം ഉപകരിക്കുന്ന രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്ത് / മുൻസിപ്പൽ കമ്മിറ്റികളിലെ മേൽ സൂചിപ്പിച്ച അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് 2017 സെപ്റ്റംബർ 23 ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ GLOBAL KMCC എന്ന സംഘടന രൂപീകരിച്ചത്.

Read More

Services

Group Business

ഗ്ലോബൽ KMCC യുടെ മെമ്പർമാർക്ക് ചെറിയ നിക്ഷേപത്തിൽ നാട്ടിൽ നിന്നൊരു വരുമാന മാർഗ്ഗവും

Read More

Family Security Scheme

വയനാട് ജില്ലാ ഗ്ലോബൽ KMCC യുടെ ഏകീകൃത മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ

Read More

Baithu Rahma

2009 ൽ വിടപറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ നില നിറുത്തുവാൻ

Read More

Blood Donation

സുൽത്താൻ ബത്തേരി മണ്ഡലം പരിധിയിലോ അടുത്ത പ്രദേശങ്ങളിലോ ഉൾപ്പെടുന്ന

Read More

Our Committee Members

Treasurer - GKMCC District Committee

P HAMSAKKUTTY

Naiketty

President

PC Ali

Kolagappara

General Secretary

Nasar PA

Vakery

Treasurer

Aboo K

Manichira

Chairman

Ansar CA

Manichira
More

Activity

11 Dec, 2020
മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് ഇലക്ഷന്‍ ഫണ്ട് കൈമാറി സുൽത്താൻ ബത്തേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ഇലക്ഷൻ ഫണ്ടിലേക്കായി ഗ്ലോബൽ KMCC സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ വക 25000 രൂപ നല്‍കി.
07 Sep, 2020
ആദരിച്ചു സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഹസ്സൻ ഉസൈദിനെ ആദരിച്ചു.
29 Aug, 2020
ഓണ കിറ്റുകൾ നൽകി മണ്ഡലത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ഓണ കിറ്റുകൾ നൽകി.
05 Aug, 2020
വൈറ്റ് ഗാര്‍ഡിനൊരു കൈത്താങ്ങ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം വൈറ്റ് ഗാര്‍ഡിന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ 180330 രൂപയുടെ ഉപകരണങ്ങളും മറ്റും നല്‍കി.
21 Jul, 2020
വിദ്യാർത്ഥികളെ ആദരിച്ചു SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ GLOBAL KMCC കുടുംബത്തിലെ വിദ്യാർത്ഥികളായ മുഹമ്മദ്‌ മിദ്‌ലാജ് ചീരാല്‍ , അമീറാ ബാനു മാതമംഗലം എന്നിവർക്ക് മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
28 Jun, 2020
വിവാഹ സഹായം അമ്പലവയലില്‍ പാവപ്പെട്ട ഒരു കുട്ടിയുടെ വിവാഹത്തിന് 25000 രൂപ നല്‍കി.
20 Apr, 2020
ഹരിത വയനാട് ജില്ലാ കമ്മിറ്റിക്ക് ധന സഹായം ഹരിത വയനാട് ജില്ലാ നേതൃത്വ ക്യാമ്പിന് ധന സഹായം നല്‍കി.
30 Dec, 2019
ചികിത്സാ സഹായം മണിച്ചിറയുള്ള ഒരു രോഗിക്ക് ചികിത്സാ സഹായമായി 7300 രൂപ ൽകി.
25 Nov, 2019
വിദ്യാർത്ഥിനികളെ ആദരിച്ചു സഹപാഠിയുടെ നീതിക്ക് വേണ്ടി ശബ്‌ദിച്ച നിദ ഫാത്തിമ , കീർത്തന എന്ന വിദ്യാർത്ഥിനികൾക്ക് മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
25 Sep, 2019
ചികിത്സാ സഹായം മണിച്ചിറയുള്ള ഒരു രോഗിക്ക് ചികിത്സാ സഹായമായി 11500 രൂപ ൽകി.
19 Sep, 2019
വിവാഹ സഹായം ചെതലയത്ത് പാവപ്പെട്ട രണ്ട് സഹോദരിമാരുടെ വിവാഹത്തിന് 31000 രൂപ നല്‍കി.
20 Jul, 2019
ചികിത്സാ സഹായം എരുമാടുള്ള കിഡ്നി രോഗിക്ക് 25000 രൂപ ചികിത്സാ സഹായമായി നല്‍കി.
11 Aug, 2018
വീട് നിർമ്മാണത്തിന് ധന സഹായം മുള്ളൻ കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപിൽ മുൻ പ്രവാസിയുടെ വീട് നിർമ്മാണത്തിന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് 75000 രൂപ നൽകി.
27 Dec, 2017
മുച്ചക്ര വാഹനം കൈമാറി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം MSF സമ്മേളന വേദിയിൽ വെച്ച് പൂതാടി പഞ്ചായത്തിലെ ഒരു കോളേജ് വിദ്യാർത്ഥിക്ക് ഏതാണ്ട് 86000 രൂപ വിലവരുന്ന മുച്ചക്ര വാഹനം ബഹു : കെ എൻ എ ഖാദർ എം എൽ എ മുഖാന്തിരം കൈമാറി.
27 Dec, 2017
MSF മണ്ഡലം കമ്മിറ്റിക്ക് ധന സഹായം സുൽത്താൻ ബത്തേരി വെച്ച് സംഘടിപ്പിച്ച MSF നിയോജകമണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഭക്ഷണ ആവശ്യത്തിലേക്ക് 57000 രൂപ നൽകി.
17 Dec, 2017
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അമ്പലവയലില്‍ ‌കമ്മ്യൂണിറ്റി ഹാള്‍ അമ്പലവയൽ പഞ്ചായത്ത് : ക്യാമ്പിൽ പങ്കെടുത്ത്‌ രജിസ്റ്റർ ചെയ്ത മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് , തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ ശസ്ത്രക്രിയ , ഡോക്ടമാർ നിർദ്ദേശിച്ച രോഗികൾക്ക് സൗജന്യ കണ്ണട , തുടർ ചികിത്സക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് തുടർ ചികിത്സ തുടങ്ങിയവ വിംസ് വയനാടിന്‍റെ സഹകരണത്തോടെ നല്‍കി.
10 Dec, 2017
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചെതലയത്ത് ചേനാട് സ്കൂള്‍ ചെതലയം : ക്യാമ്പിൽ പങ്കെടുത്ത്‌ രജിസ്റ്റർ ചെയ്ത മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് , തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ ശസ്ത്രക്രിയ , ഡോക്ടമാർ നിർദ്ദേശിച്ച രോഗികൾക്ക് സൗജന്യ കണ്ണട , തുടർ ചികിത്സക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് തുടർ ചികിത്സ തുടങ്ങിയവ വിംസ് വയനാടിന്‍റെ സഹകരണത്തോടെ നല്‍കി.
25 Nov, 2017
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ബത്തേരിയില്‍ WMO സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി : ക്യാമ്പിൽ പങ്കെടുത്ത്‌ രജിസ്റ്റർ ചെയ്ത മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് , തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ ശസ്ത്രക്രിയ , ഡോക്ടമാർ നിർദ്ദേശിച്ച രോഗികൾക്ക് സൗജന്യ കണ്ണട , തുടർ ചികിത്സക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് തുടർ ചികിത്സ തുടങ്ങിയവ വിംസ് വയനാടിന്‍റെ സഹകരണത്തോടെ നല്‍കി.
17 Nov, 2017
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നായ്ക്കെട്ടിയില്‍ ALP സ്ക്കൂള്‍ നായ്ക്കെട്ടി : മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ബഹു : കെ എം ഷാജി എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത്‌ രജിസ്റ്റർ ചെയ്ത മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് , തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ ശസ്ത്രക്രിയ , ഡോക്ടമാർ നിർദ്ദേശിച്ച രോഗികൾക്ക് സൗജന്യ കണ്ണട , തുടർ ചികിത്സക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് തുടർ ചികിത്സ തുടങ്ങിയവ വിംസ് വയനാടിന്‍റെ സഹകരണത്തോടെ നല്‍കി.
30 Sep, 2017
MSF ജില്ലാ കമ്മിറ്റിക്ക് ധന സഹായം MSF ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരമുള്ള ശാഖ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള മിനുട്സ് പുസ്തകങ്ങൾ വാങ്ങുന്ന ആവശ്യത്തിലേക്ക് 15000 രൂപ നൽകി കൊണ്ട് GLOBAL KMCC പ്രഥമ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചു.